തൃശൂർ അമല ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിലെ ഒരു ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലായിരുന്നു, സിസ്റ്റർ അർച്ചനയും തന്റെ സഹപ്രവർത്തകരായ ചിലസന്യാസിനികളും. സിസ്റ്റർ അർച്ചനയ്ക്ക് അർബുദമാണെന്ന സംശയത്തെന്തുടർന്നുചെയ്ത, നിരവധിദിവസങ്ങൾ നീണ്ടുനിന്ന പരിശോധനകളുടേയും മെഡിക്കൽടെസ്റ്റുകളൂടേയും അന്തിമഫലം ലഭിച്ച ദിവസമായിരുന്നു, അന്നു്.
തന്റെ മുമ്പിലിരിക്കുന്നവർ കന്യാസ്ത്രീകളായതിനാൽ, ഭൗതികകാര്യങ്ങളിൽ ആകുലതകളില്ലാത്തവരും പൂർണ്ണമായ ആത്മനിയന്ത്രണമഭ്യസിച്ചിട്ടുള്ള പുണ്യാത്മാക്കളുമാണെന്ന ചിന്തയാലാകാം, മുഖവുരകളില്ലാതെയാണു ഡോക്ടർ അവരോടു സംസാരിച്ചുതുടങ്ങിയത്.
തന്റെ മുമ്പിലിരിക്കുന്നവർ കന്യാസ്ത്രീകളായതിനാൽ, ഭൗതികകാര്യങ്ങളിൽ ആകുലതകളില്ലാത്തവരും പൂർണ്ണമായ ആത്മനിയന്ത്രണമഭ്യസിച്ചിട്ടുള്ള പുണ്യാത്മാക്കളുമാണെന്ന ചിന്തയാലാകാം, മുഖവുരകളില്ലാതെയാണു ഡോക്ടർ അവരോടു സംസാരിച്ചുതുടങ്ങിയത്.
'
"ലുക്കീമിയ എന്നു വിളിക്കുന്ന രക്താർബ്ബുദ(Blood Cancer)മാണു സിസ്റ്ററുടെ രോഗം." സിസ്റ്റർ അർച്ചന അതുവരെ സംഭരിച്ചുവച്ചിരുന്ന ധൈര്യവും ആത്മനിയന്ത്രണവുമെല്ലാം ഒറ്റനിമിഷത്തിൽ ചോർന്നുപോയി. മുഖംവിളറി, സിസ്റ്റർ ആകെ മരവിച്ചിരുന്നുപോയി.
"ലുക്കീമിയ എന്നു വിളിക്കുന്ന രക്താർബ്ബുദ(Blood Cancer)മാണു സിസ്റ്ററുടെ രോഗം." സിസ്റ്റർ അർച്ചന അതുവരെ സംഭരിച്ചുവച്ചിരുന്ന ധൈര്യവും ആത്മനിയന്ത്രണവുമെല്ലാം ഒറ്റനിമിഷത്തിൽ ചോർന്നുപോയി. മുഖംവിളറി, സിസ്റ്റർ ആകെ മരവിച്ചിരുന്നുപോയി.
സിസ്റ്റർക്കുണ്ടായ മാറ്റം ഡോക്ടർ ശ്രദ്ധിച്ചു. സംസാരശൈലിയിൽ അല്പം മാറ്റംവരുത്തിപ്പറഞ്ഞു:
"അത്രയ്ക്കു പേടിക്കാനൊന്നുമില്ല സിസ്റ്റർ, പ്രാരംഭസ്റ്റേജാണ്. ആഴ്ചയിലൊരിക്കൽ വന്നു കീമോതെറാപ്പി ചെയ്താൽമതി." ആശ്വസദായകമായ വാക്കുകൾ പറഞ്ഞുകൊണ്ടാണ് ഡോക്ടർ ആ സന്യസ്തരെ മടക്കിയയച്ചത്.
"അത്രയ്ക്കു പേടിക്കാനൊന്നുമില്ല സിസ്റ്റർ, പ്രാരംഭസ്റ്റേജാണ്. ആഴ്ചയിലൊരിക്കൽ വന്നു കീമോതെറാപ്പി ചെയ്താൽമതി." ആശ്വസദായകമായ വാക്കുകൾ പറഞ്ഞുകൊണ്ടാണ് ഡോക്ടർ ആ സന്യസ്തരെ മടക്കിയയച്ചത്.
തിരികെ കോൺവെന്റിലെത്തിയെപ്പോൾ സിസ്റ്റർ അർച്ചന ആകെത്തളർന്നിരുന്നു. പിന്നീട് ഓരോദിവസവും മാനസികമായും ശാരീരികമായും കൂടുതൽകൂടുതൽ ക്ഷീണിതയായിക്കൊണ്ടിരുന്നു. കോൺവെന്റിൽ മദറും മറ്റു സിസ്റ്റേഴ്സുമെല്ലാം എല്ലായ്പ്പോഴും ആശ്വസിപ്പിക്കാനും സഹായിക്കാനും സന്നദ്ധരായി ചുറ്റുമുണ്ടായിരുന്നെങ്കിലും സിസ്റ്റർക്കു് തന്റെ രോഗാവസ്ഥ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. മനസ്സിലെ വേദനകൾമൂലം പലപ്പോഴും സിസ്റ്റർ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നു.
ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. തുടര്‍ച്ചയായുള്ള ചികിത്സയും മരുന്നുകളും സിസ്റ്ററെ വളരെയധികം ക്ഷീണിതയാക്കി. ഓരോ നിമിഷവും മരണത്തിന്റെ പാതയിലൂടെയാണു സഞ്ചാരിക്കുന്നതെന്ന തിരിച്ചറിവ്, സിസ്റ്ററിന്റെ മനസ്സിനെ കൂടുതൽ തളര്‍ത്തി. അതിനൊപ്പം ഈശോയോടുള്ള സ്നേഹവും വിശ്വാസവും കുറഞ്ഞുവന്നു. എല്ലാമുപേക്ഷിച്ചു കർത്താവിനെ പിഞ്ചെല്ലാനായിറങ്ങിയിട്ടും കർത്താവ്, തന്നെ ഈ അവസ്ഥയിലാക്കിയതിനെക്കുറിച്ചു പഴിപറയാന്‍മാത്രമാണ് ആ നാളുകളിൽ ഈശോയെ ഓര്‍ത്തതുതന്നെയെന്നു തുറന്നുപറയുകയാണിപ്പോൾ സിസ്റ്റർ അർച്ചന.
അങ്ങനെയിരിക്കേ, രോഗം വല്ലാതെ മൂര്‍ച്ഛിച്ചതിനാല്‍ സിസ്റ്റർ അർച്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസ്റ്ററെയറിയുന്ന നിരവധി വൈദികരും സന്യസ്തരും ആശുപത്രിയില്‍ വന്ന്, സിസ്റ്ററെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്തിരുന്നു. പ്രത്യാശയുടെയും ദൈവസ്നേഹത്തിന്റെയും വാക്കുകളിലൂടെ അവര്‍ സിസ്റ്റർ അർച്ചനയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രതീക്ഷയുടെ കണികകള്‍പോലും സിസ്റ്ററുടെ മനസ്സില്‍ അവശേഷിച്ചിരുന്നില്ല. നിരാശയുടെ പടുകുഴിയിലാണ്ടുപോയിരുന്ന സിസ്റ്റർക്ക്, ആ നാളുകളിൽ പ്രാർത്ഥിക്കുവാൻപോലും തോന്നിയിരുന്നില്ല.
ഒരുദിവസം, സിസ്റ്ററുടെ ബാല്യകാലസുഹൃത്തും സഹപാഠിയുമായിരുന്ന ഒരു കൂട്ടുകാരി ആശുപത്രിക്കിടക്കയില്‍ സിസ്റ്റർ അർച്ചനയെ സന്ദര്‍ശിക്കാനെത്തി. അവരുടെ ജീവിതത്തിലുണ്ടായ ഒരനുഭവം ആ കൂട്ടുകാരി സിസ്റ്ററുമായി പങ്കുവച്ചു.
ജീവിതത്തിൽ ചില പ്രതിസന്ധികളുണ്ടായ നാളുകളിൽ അവർ ഒരു കത്തോലിക്കാ പ്രാര്‍ത്ഥനാക്കൂട്ടായ്മ സന്ദര്‍ശിച്ചതും അവിടെയുണ്ടായിരുന്ന ഒരു കൗണ്‍സലറോടോത്തു പ്രാര്‍ത്ഥിച്ചപ്പോള്‍ ലഭിച്ച സന്ദേശങ്ങളനുസരിച്ച്, അവരുടെ ഭര്‍ത്താവിനു വിദേശത്ത് ഉയര്‍ന്ന ജോലി ലഭിച്ചതും സകുടുംബം അവിടെയായിരിക്കാന്‍ കൃപലഭിച്ചതുമെല്ലാം സിസ്റ്ററുടെ കൂട്ടുകാരി വിവരിച്ചുപറഞ്ഞു.
പോകുന്നതിനുമുമ്പായി, ആ കൂട്ടായ്മയിലെ കൗൺസലറുടെ മൊബൈൽ ഫോൺനമ്പർ തന്നിട്ടു് അവർ പറഞ്ഞു. "ദൈവത്തിനു നമ്മളെ ഓരോരുത്തരേയുംകുറിച്ച് വ്യക്തമായ പദ്ധതികളുണ്ടു്. സിസ്റ്റർക്കു് ഈ രോഗംവന്നതിനു പിന്നിലും ഒരു ദൈവികപദ്ധതിയുണ്ടാകും അതെന്തെന്നു വ്യക്തമായി മനസ്സിലാക്കാനായി, ഈ ബ്രദറിനെ വിളിച്ചു്,, അദ്ദേഹവുമൊത്തു് അല്പനേരം ഈശോയോടു പ്രാർത്ഥിക്കൂ."
പോകുന്നതിനുമുമ്പായി, ആ കൂട്ടായ്മയിലെ കൗൺസലറുടെ മൊബൈൽ ഫോൺനമ്പർ തന്നിട്ടു് അവർ പറഞ്ഞു. "ദൈവത്തിനു നമ്മളെ ഓരോരുത്തരേയുംകുറിച്ച് വ്യക്തമായ പദ്ധതികളുണ്ടു്. സിസ്റ്റർക്കു് ഈ രോഗംവന്നതിനു പിന്നിലും ഒരു ദൈവികപദ്ധതിയുണ്ടാകും അതെന്തെന്നു വ്യക്തമായി മനസ്സിലാക്കാനായി, ഈ ബ്രദറിനെ വിളിച്ചു്,, അദ്ദേഹവുമൊത്തു് അല്പനേരം ഈശോയോടു പ്രാർത്ഥിക്കൂ."
സുഹൃത്തിന്റെ അനുഭവസാക്ഷ്യം കേട്ടതിൽനിന്നുണ്ടായ പ്രത്യാശയോടെ, അവർ കൊടുത്ത ഫോൺനമ്പറിൽ സിസ്റ്റർ വിളിച്ചു. അപ്പോൾ തിരക്കിലായിരുന്നെങ്കിലും അല്പനേരം ഫോണിലൂടെതന്നെ സിസ്റ്ററോടൊപ്പം പ്രാർത്ഥിക്കാൻ ആ സഹോദരൻ തയ്യാറായി.
കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം സിസ്റ്ററോടൊപ്പം കർത്താവിനെ സ്തുതിച്ചു പ്രാർത്ഥിച്ചുതുടങ്ങി.
കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം സിസ്റ്ററോടൊപ്പം കർത്താവിനെ സ്തുതിച്ചു പ്രാർത്ഥിച്ചുതുടങ്ങി.
പ്രാർത്ഥനാമദ്ധ്യേ അദ്ദേഹം പറഞ്ഞു. "സിസ്റ്ററുടെ ഈ രോഗാവസ്ഥയ്ക്ക് 'അർബുദം ' എന്നു പറയുന്നതിനുപകരം, 'അദ്ഭുതം' എന്നു മാറ്റിപ്പറയാൻ കർത്താവു് ആവശ്യപ്പെടുന്നു."
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, അദ്ഭുതം എന്നു പലതവണ എടുത്തുപറഞ്ഞുകൊണ്ട്, സിസ്റ്റർ സ്തുതിച്ചുതുടങ്ങി. ആ സ്തുതിപ്പിനിടയിൽ, ഒരു ദർശനത്തിൽ CANCER എന്നു് ഇംഗ്ലീഷിൽകാണുന്നതായും മദ്ധ്യത്തിലെ C മറ്റുള്ളവയിൽനിന്നു വലിപ്പമേറിയതാണെന്നും അതു ക്രൈസ്റ്റ് എന്നതിന്റെ ആദ്യാക്ഷരമാണെന്നു കർത്താവു വെളിപ്പെടുത്തന്നതായും അദ്ദേഹം പറഞ്ഞു. CanCer എന്നതു് Can Christ er? എന്നു വായിക്കാമെന്നും കർത്താവായ എനിക്കു തെറ്റുപറ്റുമോയെന്നു കർത്താവു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
"കർത്താവിനു തെറ്റുപറ്റിയെന്ന സിസ്റ്ററ്റിന്റെ മനോഭാവത്തെയാണു് ഇതിലൂടെ വെളിപ്പെടുത്തിത്തരുന്നതു്. ആ മനോഭാവം തെറ്റാണു്; അതിനെ വേരോടെ പിഴുതുകളയാൻ കർത്താവു സിസ്റ്ററോടു് ആവശ്യപ്പെടുന്നു.'' ആ സഹോദരൻ പറഞ്ഞു
"ഫോണിലൂടെ അതുകേട്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. കാരണം, ആ നാളുകളിൽ ഞാനെന്റെ ഈശോയെ ഒരുപാടുതവണ മനസ്സിൽ തള്ളിപ്പറഞ്ഞിരുന്നു. എന്നെ കാൻസർരോഗിയാക്കി, മരണത്തിനു വിട്ടുകൊടുക്കുന്നതിനെപ്രതി പഴിപറഞ്ഞിരുന്നു." സിസ്റ്റർക്ക് അതോർക്കുമ്പോൾ ഇപ്പോഴും സങ്കടമുണ്ടു്...
സിസ്റ്ററുടെ തേങ്ങലുകൾ ശാന്തമായപ്പോൾ മൊബൈൽഫോണിലൂടെ അദ്ദേഹത്തിന്റെ ശബ്ദം വീണ്ടും സിസ്റ്ററുടെ കാതുകളിലെത്തി. "ഈശോയ്ക്കു തെറ്റുപറ്റുമോ സിസ്റ്ററേ?''
"ഈശോയ്ക്കു് ഒരിക്കലും തെറ്റുപറ്റുകയില്ല.'' വിതുമ്പുന്ന ശബ്ദത്തിലാണെങ്കിലും ഉറച്ച ബോദ്ധ്യത്തോടെ ഉത്തരംനല്കാൻ അപ്പോൾ സിസ്റ്റർക്കു സാധിച്ചു.
"എന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ ഭാഗമായി, കാൻസർ രോഗത്തെ ദൈവകരങ്ങളിൽനിന്നു സ്വീകരിക്കാനും എന്റെ സഹനങ്ങളെപ്രതി ദൈവത്തെ സ്തുതിക്കുവാനും അന്നെനിക്കു സാധിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ എന്റെ രോഗം കുറഞ്ഞുതുടങ്ങുന്നതായി എനിക്കു തോന്നി. തുടർച്ചയായുള്ള മെഡിക്കൽടെസ്റ്റുകളുടെ ഫലങ്ങളും അതിനെ ഉറപ്പിച്ചുകൊണ്ടിരുന്നു. എന്റെ ശരീരത്തിൽനിന്നു രോഗം വിട്ടകലുകയാണെന്നു ഡോക്ടർ പറഞ്ഞു. കർത്താവിനു നന്ദിപറഞ്ഞും മറ്റു കാൻസർരോഗികൾക്കായി മാദ്ധ്യസ്ഥംപ്രാർത്ഥിച്ചും ഓരോ ദിവസവും ഞാൻ ചെലവഴിച്ചു." സിസ്റ്റർ പറഞ്ഞു.
പിന്നെയും നാളുകൾ കടന്നുപോയി. ആറുമാസങ്ങൾക്കുശേഷം, അവസാനത്തെ മെഡിക്കൽചെക്കപ്പിന്റെയും ടെസ്റ്റിന്റെയും ഫലമറിഞ്ഞു. രോഗത്തിൽനിന്നു സിസ്റ്റർ അർച്ചന പൂർണ്ണസൗഖ്യംനേടിയതായി ഡോക്ടർ പറഞ്ഞപ്പോൾ സിസ്റ്റർക്കൊപ്പം ആശുപത്രിയിലെത്തിയ സഹസന്യസ്തർ സന്തോഷത്താൽ മതിമറന്നു.
"ഒരിക്കലും സുഖപ്പെടില്ലെന്നു വിധിയെഴുതി, ഡോക്ടർമാർ മരണത്തിനു 'വിട്ടുകൊടുത്തിരുന്ന രോഗിയായിരുന്നു ഞാനെന്നു് അതിനുശേഷംമാത്രമാണു ഞാനറിഞ്ഞതു്. അപ്പോൾമാത്രമാണു്, എത്ര വലിയ അദ്ഭുതമാണ് അർബുദമെന്ന രോഗത്തിലൂടെ ഈശോ എന്നിൽ പ്രവർത്തിച്ചതെന്നു് എനിക്കു മനസ്സിലായതു്. ക്രിസ്തുവിനു് ഒരിക്കലും തെറ്റുപറ്റില്ലെന്ന ഉറച്ച ബോദ്ധ്യത്തിലേക്കു് എന്നെ നയിച്ചുവെന്നതായിരുന്നു, രോഗംമാറിയതിനേക്കാൾ വലിയ അദ്ഭുതം! ആശുപത്രികളിൽക്കഴിയുന്ന അനേകർക്കുവേണ്ടി മദ്ധ്യസ്ഥംപ്രാർത്ഥിച്ചുകൊണ്ടു ഞാനിന്നും പൂർണ്ണാരോഗ്യത്തോടെ കർത്താവിന്റെ മുന്തിരിത്തോപ്പിൽ വേലചെയ്യുന്നു. വിശ്വാസവും പ്രാർത്ഥനയും എനിക്കതിനുള്ള ഉത്സാഹം നല്കുന്നു. ഒരിക്കലും തെറ്റുപറ്റാത്ത എന്റെ നല്ല ഈശോയ്ക്കുവേണ്ടി ആത്മാർത്ഥമായി ജോലിചെയ്യാനാകുന്നതിനാൽ ഇപ്പോൾ എന്റെ ഹൃദയമെന്നും സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു." സിസ്റ്റർ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു.










